Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
യുഡിഎഫിലേക്ക് കേരള കോണ്‍ഗ്രസിനെ എത്തിക്കാന്‍ നീക്കം ശക്തം
reporter

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ ശക്തമാകുന്നു. കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണിയെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി വിളിച്ച് യുഡിഎഫില്‍ ചേരാന്‍ ക്ഷണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സോണിയയും ജോസും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയായതായി അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

- എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ഈ നീക്കങ്ങള്‍ക്ക് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

- വിഷയത്തില്‍ ജോസ് കെ മാണി ഇതുവരെ പ്രതികരിച്ചിട്ടില്ല.

- കത്തോലിക്കാ സഭയുടെ പിന്തുണയോടെ കോണ്‍ഗ്രസിന്റെ കേന്ദ്രവും സംസ്ഥാന നേതൃത്വവും ചേര്‍ന്ന് മുന്നണിമാറ്റത്തിന് തന്ത്രപരമായ നീക്കങ്ങള്‍ നടത്തുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിനെ ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം. യുഡിഎഫിലെ രണ്ടാമത്തെ വലിയ ഘടകമായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗും ഈ നീക്കത്തിന് അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. മുന്നണി മാറ്റത്തില്‍ ജോസ് കെ മാണിക്ക് അനുകൂല സമീപനമാണുള്ളതെന്നാണ് സൂചന.

കഴിഞ്ഞ എല്‍ഡിഎഫ് യോഗത്തില്‍ ജോസ് കെ മാണി പങ്കെടുത്തിരുന്നില്ല. കൂടാതെ, തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന കേന്ദ്രത്തിനെതിരായ ഇടതുമുന്നണിയുടെ സത്യഗ്രഹ സമരത്തില്‍ നിന്നും അദ്ദേഹം വിട്ടുനിന്നത് മുന്നണി മാറ്റ അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ ശക്തി നല്‍കി. എല്‍ഡിഎഫിന്റെ 'കേരള യാത്ര'യില്‍ ജോസ് പങ്കെടുക്കുമോയെന്ന ചോദ്യവും ഇപ്പോഴും നിലനില്‍ക്കുന്നു

 
Other News in this category

 
 




 
Close Window