Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.238 INR  1 EURO=109.8418 INR
ukmalayalampathram.com
Fri 07th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടൂര്‍ പ്രകാശിന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത്
reporter

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഒരുമിച്ചുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നു. പോറ്റിക്ക് ഉപഹാരം നല്‍കുന്ന ദൃശ്യമാണ് പുറത്തുവന്നത്. ബംഗളൂരുവില്‍ വെച്ചാണ് ചിത്രം എടുത്തതെന്ന സൂചനകളുണ്ട്.

ചിത്രത്തില്‍ അടൂര്‍ പ്രകാശ് ഷര്‍ട്ടും പാന്റും ധരിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ പുതിയ ചിത്രത്തെക്കുറിച്ചോ, ഏത് പരിപാടിയിലാണ് എടുത്തതെന്നോ അടൂര്‍ പ്രകാശ് ഇതുവരെ വ്യക്തത നല്‍കിയിട്ടില്ല.

മുമ്പ് അടൂര്‍ പ്രകാശ് വ്യക്തമാക്കിയതനുസരിച്ച്, ഉണ്ണികൃഷ്ണന്‍ പോറ്റി തന്റെ ആറ്റിങ്ങല്‍ മണ്ഡലത്തിലെ താമസക്കാരനാണെന്നും, അയ്യപ്പ ഭക്തന്‍ എന്ന നിലയില്‍ പരിചയമുള്ള ആളാണെന്നും പറഞ്ഞു. സോണിയാഗാന്ധിയോടൊപ്പം പോറ്റി നിന്ന ചിത്രത്തിലും അടൂര്‍ പ്രകാശ് എംപിയുണ്ടായിരുന്നു. എന്നാല്‍ പോറ്റിയുടെ ക്ഷണപ്രകാരമാണ് താന്‍ ഒപ്പം പോയതെന്നും, സോണിയയെ കാണാന്‍ അനുമതി വാങ്ങി നല്‍കിയതല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ സ്പോണ്‍സര്‍ എന്ന നിലയിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരിചയമെന്നും അടൂര്‍ പ്രകാശ് മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്

 
Other News in this category

 
 




 
Close Window