Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.1941 INR  1 EURO=110.485 INR
ukmalayalampathram.com
Sun 26th Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പാര്‍ലമെന്റ് പടിക്കെട്ടില്‍ ശശി തരൂര്‍ തെന്നിവീണു; അഖിലേഷ് യാദവ് സഹായത്തിനെത്തി
reporter

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമുച്ചയത്തിലെ പടിക്കെട്ടില്‍ തെന്നിവീണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഫോണില്‍ സംസാരിച്ചുകൊണ്ട് ഇറങ്ങുകയായിരുന്ന തരൂര്‍ പടിക്കെട്ടില്‍ തെന്നി വീഴുകയായിരുന്നു.

സമാജ്വാദി പാര്‍ട്ടി അധ്യക്ഷനും എംപിയുമായ അഖിലേഷ് യാദവ് സ്ഥലത്തുണ്ടായിരുന്നു. അഖിലേഷ് യാദവും പാര്‍ലമെന്റ് സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തരൂരിനെ പിടിച്ചെഴുന്നേല്‍പ്പിച്ചത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും വൈറലാകുകയും ചെയ്തു.

തരൂരിന് കാര്യമായ പരുക്കുകളൊന്നുമില്ലെന്നാണ് വിവരം. സഹായം ലഭിച്ച ശേഷം അദ്ദേഹം സ്വയം നടന്നുപോയി. ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് ശശി തരൂര്‍ പാര്‍ലമെന്റിലെത്തിയത്. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയിലുള്ള സംഭവമായിരുന്നു ഇത്.

 
Other News in this category

 
 




 
Close Window