Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
reporter

വാഷിങ്ടണ്‍: കാലിഫോര്‍ണിയയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ സാകേത് ശ്രീനിവാസയ്യ (22)യെ മരിച്ച നിലയില്‍ കണ്ടെത്തി. ഫെബ്രുവരി 9 മുതല്‍ കാണാതായതായി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം നടന്നത്.

ബെര്‍ക്ക്‌ലി കുന്നുകള്‍ക്കടുത്തുള്ള ലേക്ക് അന്‍സ പ്രദേശത്താണ് ലോക്കല്‍ പൊലീസ് മൃതദേഹം കണ്ടെത്തിയത്. കര്‍ണാടക സ്വദേശിയായ സാകേത് കെമിക്കല്‍ ആന്‍ഡ് ബയോ മോളികുലാര്‍ എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദ പഠനത്തിനായി യുഎസില്‍ എത്തിയിരുന്നു. മദ്രാസ് ഐഐടിയില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം അമേരിക്കയിലേക്ക് പോയത്.

അന്‍സ തടാകത്തിന് സമീപം സാകേതിനെ അവസാനമായി കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്നുള്ള തെരച്ചിലിനിടെ, അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ടും ലാപ്‌ടോപ്പും അടങ്ങിയ ബാക്ക്പാക്ക് ടില്‍ഡന്‍ റീജിയണല്‍ പാര്‍ക്കില്‍ കണ്ടെത്തിയിരുന്നു.

വിദ്യാര്‍ഥിയുടെ തിരോധാനത്തില്‍ ആശങ്ക പ്രകടിപ്പിച്ച ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും, മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു

 
Other News in this category

 
 




 
Close Window