Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.6439 INR  1 EURO=108.3189 INR
ukmalayalampathram.com
Wed 24th Jun 2026
 
 
ബിസിനസ്‌
  Add your Comment comment
തുറമുഖങ്ങളും ഊര്‍ജ മേഖലയും സ്വന്തമാക്കിയ അദാനി കമ്പനി ഇന്ത്യയില്‍ വിമാനത്താവളം നിര്‍മിക്കുന്ന രംഗത്ത്
reporter
ഇന്ത്യയിലെ മുന്‍നിര വ്യവസായികളില്‍ ഒരാളായി മാറിയ അദാനി, വിമാനതാവള നിര്‍മ്മാണ മേഖലയിലേക്ക് കടക്കുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും അടുപ്പക്കാരനായ വ്യവസായി കൂടിയായ അദാനി ഗുജറാത്തിലെ മുന്ദ്രയില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കുന്നതിനുള്ള കരാര്‍ ലഭിച്ചു.
ഗുജറാത്തിലെ അതിവേഗം വളരുന്ന ഒരു ബിസിനസ് മേഖലയാണ് മുന്ദ്ര. പല മേഖലകളിലും നിക്ഷേപം നടത്തിയിട്ടുള്ള അദാനി ആദ്യമായാണ് വിമാനത്താവള നിര്‍മാണ മേഖലയിലേക്ക് കടക്കുന്നത്. നിലവില്‍ മുന്ദ്രയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ സ്ട്രിപ്പ് അന്താരാഷ്ട്ര വിമാനത്താവളമായി മാറ്റാനാണ് നീക്കം. 1500 കോടി രൂപയുടേതാണ് പദ്ധതി. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുന്ദ്ര ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന സബ്‌സിഡറി കമ്പനിയാണ് വിമാനത്താവളം നിര്‍മ്മിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുക.

അദാനി ഗ്രൂപ് ഇവിടെ ഒരു തുറമുഖവും നിര്‍മിച്ചു പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ അഹമ്മദാബാദ് മാത്രമാണ് ഗുജറാത്തിലെ ഏക അന്താരാഷ്ട്ര വിമാനത്താവളം. വഡോദരയില്‍ മറ്റൊരു വിമാനത്താവളം ഉണ്ടെങ്കിലും ഇത് സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
 
Other News in this category

 
 




 
Close Window